ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസംനാടിന് കരുത്താകും മന്ത്രി – PRD Live


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഗുണമേന്മയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസം നാടിന് കരുത്താകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വടുവന്‍ചാല്‍ ജി.എച്ച്.എസ്. സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വൈജ്ഞാനികവും, സാമൂഹികവും, വൈകാരികവുമായ വികസനമാണ് ഗുണനിലവാരമുള്ള വിദ്യഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.
അക്കാദമിക് പ്രവര്‍ത്തനങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും വടുവന്‍ചാല്‍ സ്‌കൂള്‍ നടത്തുന്ന ഇടപെടല്‍ അഭിനന്ദനീയമാണ്.

കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അമ്പത് വ്യത്യസ്ത ഇനങ്ങള്‍ ഉള്‍പ്പെട്ട ബാംബു പാര്‍ക്ക്, പ്രീ പ്രൈമറി ഗണിത പാര്‍ക്ക്, വണ്‍ സ്റ്റുഡന്റ് വണ്‍ ഇവന്റ് പദ്ധതിയുടെ ഭാഗമായ സ്പോര്‍ട്സ് അക്കാദമി, പി.ടി.എ യുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്‌കൂള്‍ ബസ്സ് സര്‍വീസ്, സ്‌കൂള്‍ വെബ്സൈറ്റ് എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. വടുവന്‍ചാല്‍ ജി.എച്ച്.എസ്. എസ് പ്രിന്‍സിപ്പാള്‍ കെ.വി മനോജ് പദ്ധതി വിശദീകരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സീത വിജയന്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എസ് വിജയ, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക്ക്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.യു ജോര്‍ജ്, കോഴിക്കോട് ആര്‍.ഡി.ഡി. എം സന്തോഷ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, ബത്തേരി എ.ഇ.ഒ ജോളിയാമ്മ മാത്യു, പ്രിന്‍സിപ്പാള്‍ എം. മീന കുമാരി,പി .ടി .എ പ്രസിഡന്റ് എ സന്തോഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു



Source link