കേച്ചേരി ഗവ. എൽ പി സ്കൂളിലെ കിളിക്കൊഞ്ചൽ ക്ലാസ് മുറികൾ മന്ത്രി തുറന്നുനൽകി .


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ കേച്ചേരി ഗവ. എൽ പി സ്കൂളിൽ പ്രവർത്തന ഇടങ്ങളോടുകൂടിയ സ്റ്റാർസ് പ്രീ പ്രൈമറി കിളിക്കൊഞ്ചൽ ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കുട്ടികൾക്ക് തുറന്ന് നൽകി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠനനിലവാരം മെച്ചപ്പെട്ടതിന്റെ തെളിവാണ് ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സർക്കാർ എയ്ഡഡ് സ്കൂളുകൾ വഴി സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ സർക്കാരിന് സാധിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ 3800 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി. പ്രാഥമിക വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി പാഠപുസ്തകത്തിൽ നിന്ന് മാത്രമല്ലാതെ അനുഭവത്തിൽ നിന്നും അറിവുകൾ പഠിക്കാൻ കഴിയുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി. മികച്ച വിദ്യാഭ്യാസം നൽകി കുട്ടികളെ അറിവിനൊപ്പം തിരിച്ചറിവുള്ളവരുമാക്കി സമൂഹത്തിനോടും ചുറ്റുപാടുകളോടും പ്രതിബദ്ധതയുള്ളവരാക്കി വാർത്തെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര ശിക്ഷാ കേരളയുടെ പത്ത് ലക്ഷം രൂപയും ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ 4,00,000 രൂപയും വിനിയോഗിച്ചാണ് വിദ്യാലയത്തിൽ കുട്ടികളുടെ മാനസിക പഠനവികാസത്തിന് കഴിയും വിധം കിളിക്കൊഞ്ചൽ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ യുടെ പ്രീപ്രൈമറി സ്കൂൾ ശാക്തീകരണ പദ്ധതിയായ വർണ്ണക്കൂടാരത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ഒരുക്കിയത്.

സ്‌കൂള് കെട്ടിടത്തിന്റെ രണ്ട് ക്ലാസ് മുറികളും ചുറ്റുപാടുമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തിയത്. കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകള്, കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം എന്നിങ്ങനെ 13 ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. പുര വഞ്ചി, ഗുഹ, കോട്ട, ഏറുമാടം എന്നിങ്ങളെ കേരളീയപാരമ്പര്യത്തെ കണ്ടും അറിഞ്ഞും പഠിക്കാം.

ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷനായി. പ്രൊജക്റ്റ് രൂപകൽപ്പന ചെയ്ത ഷനിൽ മാധവ്, ശില്പി സന്തോഷ്, ചിത്രകാരൻ കൃഷ്ണൻ എന്നിവരെ മന്ത്രി ആദരിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ഡി പി ഒ. വി ജി ജോളി പദ്ധതി വിശദീകരണം നടത്തി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ബാല പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ കളിയിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ ഭാഷാ വികസന ഇടം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി ബി സജിത, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹസനുൽ ബന്ന, സുനിത ഉണ്ണികൃഷ്ണൻ, മാഗി ജോൺസൺ, വാർഡ് മെമ്പർ വി പി ലീല,പി ബിന്ദു, കെ വി വിനീത, കെ എ അസ്ബർ, അധ്യാപകർ ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.Source link