കുട്ടികളുടെ അവകാശങ്ങള്‍ ഓര്‍മപ്പെടുത്തി ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു – PRD Live
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കടപ്പാക്കട കുമാരവിലാസം എസ് എന്‍ ഡി പി യു പി എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമാണ് വിദ്യാഭ്യാസം. കുട്ടികളില്‍ സാമൂഹിക ബോധം വളര്‍ത്തുക വഴി നാടിനെ പുരോഗതിയിലെത്തിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഷീബ ആന്റണി അധ്യക്ഷയായി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഷൈന്‍ ദേവ്, ട്രഷറര്‍ അജിത് പ്രസാദ്, പ്രധാനധ്യാപകന്‍ ടി അഭിലാഷ്, പി ടി എ ഭാരവാഹികള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.