കിഴുവിലം പഞ്ചായത്തിലെ കൃഷിഭവന് ഇനി പുതിയ കെട്ടിടം..


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കിഴുവിലം കൃഷി ഭവന് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം വി. ശശിഎം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് രണ്ടു നിലകളുള്ള ഓഫീസ് കെട്ടിടം ഒരുങ്ങുന്നത്. കർഷകർക്ക് പരിശീലനം നൽകാനും യോഗങ്ങൾക്കുമായി ഹാൾ, സ്റ്റോർ റൂം, ഓഫീസ് എന്നിവ ഉൾപ്പെടെയാണ് നിർമാണം. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിലവിലെ കൃഷിഭവന് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബഹുനില മന്ദിരം വേണമെന്ന കർഷകരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ സാധ്യമായത്. ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി, വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.Source link