ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗങ്ങൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഒ.ഇ.സി പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം അപേക്ഷ  സമർപ്പിക്കാം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

www.egrantz.kerala.gov.in മുഖേന ഓൺലെനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച് വിശദമായ മാർഗനിർദ്ദേശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് – 0474-2914417, എറണാകുളം മേഖലാ ഓഫീസ് – 0484-2983130, പാലക്കാട് മേഖലാ ഓഫീസ് – 0491-2505663, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.