ഐ.എസ്.ആർ.ഒ. ചെയർമാൻ – PRD Live


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും പത്തൊൻപതിനും ഇടയിൽ നടത്താനുള്ള തീവ്രശ്രമത്തിലാണു ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്ര(ഐ.എസ്.ആർ.ഒ.)മെന്നു ചെയർമാൻ എസ്. സോമനാഥ്. വിദ്യാർഥികൾക്കായി വൈക്കം സെന്റ് സേവ്യേഴസ് കോളജിൽ സംഘടിപ്പിച്ച ഏകദിനശിൽപശാലയോട് അനുബന്ധിച്ചു നടത്തിയ മാധ്യമസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഗ്രഹം ബംഗളുരുവിലെ യു.ആർ. റാവു ഉപഗ്രഹ കേന്ദ്രത്തിൽനിന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെത്തിയിട്ടുണ്ട്. അവിടെ അതിന്റെ അന്തിമഘട്ടപ്രവർത്തനങ്ങൾ നടക്കുകയാണ്.

വിക്ഷേപണത്തിനുള്ള എൽ.വി.എം. റോക്കറ്റ് ചന്ദ്രയാനുമായി ഘടിപ്പിക്കുന്ന പ്രവർത്തികൾ ഈമാസം അവസാനം നടക്കും. ഇന്ധനനഷ്ടം ഏറ്റവും കുറവുള്ള സമയമാണ് ജൂലൈ 12 മുതൽ 19 വരെയുള്ള ദിവസങ്ങൾ. എല്ലാ പരീക്ഷണങ്ങളും പൂർത്തിയാകുമെങ്കിൽ ഈ സമയത്തുതന്നെ വിക്ഷേപണം നടത്താനാണു നിലവിലെ പദ്ധതിയെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ പറയുന്നു. ചന്ദ്രയാൻ രണ്ടിലുണ്ടായ പരാജയം ആവർത്തിക്കാതിരിക്കാൻ ചാന്ദ്രയാൻ മൂന്നിന്റെ ഘടനയിലും ഹാർഡ്‌വേറിലും സോഫ്റ്റ്‌വേറിലും സെൻസറുകളിലും മാറ്റങ്ങൾ വരുത്തിയെന്നും എസ്. സോമനാഥ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം എം.പി., സി.കെ. ആശ എം.എൽ.എ., വി.എസ്.എസ്.സി. ഡയറക്ടർ ഡാ. എസ്. ഉണ്ണികൃഷ്ണൻ നായർ, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ. സെബാസ്റ്റിയൻ എന്നിവർ പങ്കെടുത്തു.Source link