എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെ ഏകദിന സംഗമം നടത്തി.

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരുടെ ഏകദിന സംഗമം നടത്തി. തുറമുഖം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം മികവാർന്ന പ്രവർത്തനം നടത്തിയ യൂണിറ്റുകൾക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു. ഈ അധ്യയന വർഷം എൻ.എസ്.എസ് യൂണിറ്റുകൾ ജില്ലയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ചടങ്ങിൽ ഉത്തര മേഖല കൺവീനർ മനോജ് കുമാർ കണിച്ചുകുളങ്ങര അധ്യക്ഷത വഹിച്ചു. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർമാരായ എസ് ശ്രീചിത്ത്, എം.കെ ഫൈസൽ, എഞ്ചിനീയർ പി മുഹമ്മദ് കോയ, ക്ലസ്റ്റർ കൺവീനർമാർ, പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.