അന്യം നിന്നു പോകുന്ന നാടൻ കലകളുടെ അവതരണം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ

കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഏപ്രിൽ 19 നു നടക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കലാകാരന്മാരെ മന്ത്രി സജി ചെറിയാൻ ആദരിക്കും. അന്യം നിന്ന് പോകുന്ന കലാരൂപങ്ങളിൽ ഉൾപ്പെട്ട ചാറ്റുപാട്ട്, ഊരാളി കൂത്ത്, കൊളവയാട്ടം, ചളിയൻ നൃത്തം, സർപ്പംപാട്ട് പുള്ളുവൻപാട്ട്, രാജസൂയം കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറും.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇